കോട്ടയം: നവകേരള സദസ്സിന്റെ ഭാഗമായി കോട്ടയം ജെറുസലേം മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ നടന്ന പ്രഭാതയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടു. ഏറ്റുമാനൂർ,കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട ഇരുന്നൂറിലേറെ അതിഥികളാണ് പ്രഭാത സദസ്സിന് എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായക ചിന്മയി നായർ മുതൽ സ്വാതന്ത്ര്യസമര സേനാനിയായ എം.കെ. രവീന്ദ്രൻ വൈദ്യർ അടക്കമുള്ളവരുടെ സവിശേഷ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി കോട്ടയത്തെ യോഗം.
ഏറ്റുമാനൂർ എം.എൽ.എയായ മന്ത്രി വി.എൻ. വാസവൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, ജോസ് കെ. മാണി എം.പി. എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ ജി. മുരളീധരൻ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, മുൻ എം.പി. സുരേഷ് കുറുപ്പ്, ജസ്റ്റിസ് കെ.ടി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, എം.ജി. സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ. ജയകുമാർ, കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ചെയർമാൻ സയ്യിദ് അക്ബർ മിശ്ര, മതമേലധ്യക്ഷന്മാരായ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മലങ്കര ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ്, മലങ്കര യാക്കോബായ സുറിയാനി സഭ ബിഷപ്പ് ഗീവർഗീസ് മാർ കുറിലോസ്, ബിഷപ്പ് തോമസ് മാർ അലക്‌സാഡ്രിയോസ്, സി.എസ്.ഐ. ബിഷപ്പ് ഉമ്മൻ ജോർജ്ജ്, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ്, സി.എസ്.ഐ. ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ, ക്‌നാനായ കത്തോലിക സഭ ആർച്ച് ബിഷപ്പ് മാത്യൂ മൂലക്കാട്ട്, മലങ്കര യാക്കോബായ സുറിയാനി ക്‌നാനായ സഭ ബിഷപ്പ് മാർ കുര്യാക്കോസ് സേവറിയോസ്, ദക്ഷിണ കേരള ജം ഇത്തുൽ ഉലമ സംസ്ഥാന സെക്രട്ടറിയും ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാമുമായ മുഹമ്മദ് നദീർ മൗലവി, എഴുത്തുകാരായ എസ്. ഹരീഷ്, അയ്മനം ജോൺ, സിനിമാ സംവിധായകരായ ജയരാജ്,നഫാസ് ഹിതായത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീൺ, കലാഭവൻ പ്രജോദ്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായിക ചിന്മയി നായർ, ദ്രോണാചാര്യ പുരസ്‌ക്കാര ജേതാവ് കെ.പി. തോമസ്, സ്വാതന്ത്ര്യസമര സേനാനി എം.കെ. രവീന്ദ്രൻ വൈദ്യർ, മലയരയ സഭ അധ്യക്ഷൻ പി.കെ. സജീവ്, സയന്റിസ്റ്റ് പത്മശ്രീ പി.ഐ. ജോൺ, പാരാ ഒളിമ്പിക്‌സ് ജേതാവ് ഉണ്ണി രേണു, കാട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ ജോസഫ് പ്ലാന്തോട്ടം, ഇടിമണ്ണിക്കൽ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ സണ്ണി, കർഷകർ, കർഷകത്തൊഴിലാളികൾ, ഭിന്നശേഷിക്കാർ, കലാകാരന്മാർ തുടങ്ങി കേരള സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ യോഗത്തിൽ പങ്കെടുത്തു.