കാവിവൽക്കരണത്തെ പ്രോത്‌സാഹിപ്പിക്കാൻ മാപ്രകൾ ഉറഞ്ഞുതുള്ളും, അവറ്റകളെ അവഗണിക്കുക

ഗവർണറും അലറുന്നുണ്ട്. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരെ ഇങ്ങനെയൊന്നും പ്രതിഷേധിക്കരുതത്രെ.

0
141

ബഷീർ വള്ളിക്കുന്ന്

‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന് വിളിച്ചു കൊണ്ട് എസ് എഫ് ഐ പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനെതിരെ മലയാള മാധ്യമങ്ങൾ ഉറഞ്ഞു തുള്ളുകയാണ്. ഗവർണറും അലറുന്നുണ്ട്. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരെ ഇങ്ങനെയൊന്നും പ്രതിഷേധിക്കരുതത്രെ.

തുള്ളുന്നവർ തുള്ളട്ടെ.

സർവകലാശാലകളുടെ കീ പോസ്റ്റുകളിൽ സംഘികളെ മാത്രം നിയമിച്ചു കൊണ്ട് സമ്പൂർണ്ണമായി അതിനെ കാവിവത്കരിക്കാനുള്ള ഈ പാൻവാലയുടെ ശ്രമങ്ങൾക്കെതിരെ ഒരു വിദ്യാർത്ഥി പ്രസ്ഥാനമെങ്കിലും തെരുവിൽ സമരജ്വാല ഉയർത്തുന്നുണ്ട് എന്നതിൽ അഭിമാനമാണ് തോന്നുന്നത്.

കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ മാപ്രകൾ ഉറഞ്ഞു തുള്ളും. അവറ്റകളെ അവഗണിച്ചു കൊണ്ട് തന്നെ കേരളത്തിനും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിനും മുന്നോട്ട് പോകേണ്ടതുണ്ട്. തെരുവിൽ പ്രതിഷേധിക്കുന്ന ആ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ.