ശബരിമലയിലെ തിരക്ക്; അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി, ദേവസ്വം മന്ത്രിയടക്കം പങ്കെടുക്കും

സുരക്ഷ, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ റവന്യൂ സ്‌ക്വാഡിനെയും പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0
169

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് കൂടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നനായി അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ രാവിലെ 10-ന് അവലോകന യോഗം ചേരുമെന്നാണ് അറിയിപ്പ്.

മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ്‌ പ്രസിഡന്റ്, കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ദിനം പ്രതി ഉയരുമ്പോള്‍ സുരക്ഷയോടെ സന്നിധാനവും കാനനപാതയും പൂര്‍ണ സജ്ജമാണെന്നാണ് സർക്കാ‍ർ പറയുന്നത്. വെര്‍ച്ച്വല്‍, ക്യൂ വഴി 43,595 തീര്‍ത്ഥാടകർ ഇന്ന് സന്നിധാനത്തെത്തി. ഇതുവരെ ആകെ 15,82,536 ലക്ഷം ഭക്തരാണ് ഈ സീസണിൽ ദർശനം നടത്തിയത്.