തട്ടിക്കൊണ്ടുപോകൽ മാത്രമല്ല, പദ്ധതിയിൽ ഹണിട്രാപ്പും: ഓയൂരിലേത് സമാനതകളില്ലാത്ത സംഭവം

ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും കുട്ടികളെ ചൂഷണം ചെയ്ത കേസുകൾ ഒത്തുതീർപ്പാക്കി പണം തട്ടാനും പദ്ധതിയിട്ടതായും പൊലീസ് പറയുന്നു.

0
148

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കോണ്ടുപോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടുക മാത്രമായിരുന്നില്ല ഉദ്ധേശം. കൂടുതൽ തട്ടിപ്പ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പദ്‌മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടു. ഇതിന്റെ വിവരങ്ങൾ അനിതകുമാരിയും അനുപമയും ചേർന്ന്‌ എഴുതിയ കുറിപ്പുകളിൽനിന്നാണ് പൊലീസിനു ലഭിച്ചത്.

ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും കുട്ടികളെ ചൂഷണം ചെയ്ത കേസുകൾ ഒത്തുതീർപ്പാക്കി പണം തട്ടാനും പദ്ധതിയിട്ടതായും പൊലീസ് പറയുന്നു. വിവിധ സ്ഥലങ്ങളിൽ പോയി വൃദ്ധർ താമസിക്കുന്ന സ്ഥലം നിരീക്ഷിച്ച്‌ അവരുടെ മാല, വള, കമ്മൽ എന്നിവയുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത്‌ ഒതുക്കിത്തീർക്കണമെങ്കിൽ പണം നൽകണമെന്നുംപറഞ്ഞ് തട്ടിപ്പിനു പദ്ധതി തയ്യാറാക്കി. ഓരോ സ്ഥലത്തും എത്താനും തിരിച്ചുപോകാനുമുള്ള വഴിയുടെ വിവരം വരച്ചുസൂക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻവേണ്ടി കുട്ടികളുടെയും വീടുകളുടെയും വിവരം ശേഖരിച്ച് കുറിച്ചുവെച്ചിരുന്നു.

കാറിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുമ്പോൾ ഉപയോഗിക്കാൻ തയ്യാറാക്കിയ വ്യാജ നമ്പർ പ്ലേറ്റുകൾ പ്രതികൾ പല കഷണങ്ങളായി മുറിച്ച്‌ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചിരുന്നു. ഇവയിൽ ചിലത്‌ പോലീസ്‌ കണ്ടെത്തി. മറ്റുള്ളവയ്ക്കായി തിരച്ചിൽ തുടരുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയെങ്കിലും തങ്ങൾ കരുതുന്നതിനും അപ്പുറത്തേയ്ക്ക് സംഭവം വലിയ വാർത്തയാതറിഞ്ഞതോടെയാണ് കുട്ടിയെ ഉപേക്ഷിക്കാന്ർ തീരുമാനിക്കുന്നത്. ഇങ്ങനെയാണ് പദ്ധതി ഉപേക്ഷിക്കുന്നത്.