അയോഗ്യതയിൽ ഇടപെടണം; മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ

പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്.

0
289

ന്യൂ ഡൽഹി: ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയ പാർലമെൻ്റ് നടപടി ചോദ്യം ചെയ്ത് തൃണമൂൽ കോണഗ്രസ് എം പി മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ. പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്.

ചോദ്യം ചോദിക്കാതിരിക്കാൻ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്മേലാണ് മഹുവ മൊയ്ത്രയെ പുറത്താക്കിയത്. മഹുവ മൊയ്ത്ര കുറ്റക്കാരിയെന്ന എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു അസാധാരണ നടപടി. പണം വാങ്ങിയെന്നതിന് ഒരു തെളിവ് പോലും ഇല്ലാതെയാണ് തന്നെ പുറത്താക്കുന്നതെന്ന് മഹുവ മൊയത്ര അന്ന് തന്നെ പറഞ്ഞിരുന്നു. എന്നാൽ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നയത്തെ കോടതിയിൽ നേരിടാനാണ് മഹുവയുടെ ശ്രമം.