ഇന്ത്യ-പാക് അതിർത്തി നിരീക്ഷണത്തിന് പുതിയ നടപടിക്രമം: ബി എസ് എഫ്

മയക്കുമരുന്നും ആയുധങ്ങളും കടത്താൻ സാമൂഹിക വിരുദ്ധർ ഡ്രോണുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും കള്ളക്കടത്തുകാർ തമ്മിൽ അന്തർ ജില്ലാ, അന്തർ സംസ്ഥാന ബന്ധങ്ങൾ ഈ കാലയളവിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ബി എസ് എഫ് ഉദ്ധ്യോഗസ്ഥർ

0
254

ഇന്ത്യ-പാക് അതിർത്തിയിലെ ദുർബലമായ സ്ഥലങ്ങൾ മാപ്പ് ചെയ്യുന്നതിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം തയ്യാറാക്കിയിട്ടുണ്ടെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്). അതിന് പുറമെ ഡ്രോണുകളുടെ നീക്കവും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കടത്തലും ഇതിലൂടെ പരിശോധിക്കാൻ കഴിയും.

ഇന്ത്യ-പാക് അതിർത്തിയിലെ ഡ്രോണുകളുടെ നീക്കം ബിഎസ്‌എഫ് നിരീക്ഷിച്ചു വരികയാണെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 95 ഡ്രോണുകൾ വെടിവച്ചിട്ടതായും ബി എസ്‌ എഫ് വെസ്റ്റേൺ കമാൻഡ് പ്രത്യേക ഡി ജി യോഗേഷ് ബഹാദൂർ ഖുറാനിയ പറഞ്ഞു. “മൊത്തം 95 ഡ്രോണുകളിൽ ഭൂരിഭാഗവും അതിർത്തിയുടെ പഞ്ചാബ് ഭാഗത്താണ് വെടിവച്ചിട്ടത്. ചിലത് രാജസ്ഥാനിലെ ഗംഗനാർ മേഖലയിലാണ്, ഡ്രോൺ ഭീഷണി നേരിടാൻ ബി എസ് എഫ് ചില നടപടിക്രമങ്ങൾ തയ്യാറാക്കിയിട്ടുണ്ട്”- ഖുറാനിയ പറഞ്ഞു.

മയക്കുമരുന്നും ആയുധങ്ങളും കടത്താൻ സാമൂഹിക വിരുദ്ധർ ഡ്രോണുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും കള്ളക്കടത്തുകാർ തമ്മിൽ അന്തർ ജില്ലാ, അന്തർ സംസ്ഥാന ബന്ധങ്ങൾ ഈ കാലയളവിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ബി എസ് എഫ് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.

ഡ്രോൺ ചലനം പരിശോധിക്കാൻ ഞങ്ങൾ ഒരു എസ് ഒപി വികസിപ്പിച്ചിട്ടുണ്ട്. ഡ്രോൺ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പരിശീലനം ബി എസ് എഫ് ജവാൻമാർക്ക് നൽകിയിട്ടുണ്ടെന്നും ഖുറാനിയ വ്യക്തമാക്കി.