പാലക്കാട്: പാലക്കാട് പൊലീസുകാരുടെ തമ്മിലടിയില്‍ നടപടിയുമായി ജില്ലാ പൊലീസ് മേധാവി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ജനല്‍ച്ചില്ലുകളുടെ പാളികള്‍ കൊണ്ട് ഇരുവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും എസ് പി വിശദമാക്കി