നീന്തൽ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു

നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

0
236
someone drowning in the rio negro

മലപ്പുരം: സഹോദരനുമൊത്ത് നീന്തൽ പഠിക്കാൻ പോയ വിദ്യാർത്ഥി സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് സംഭവം. വണ്ടൂർ ബോയ്സ്  സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ്‌ കെൻസ(18)യാണ് മരിച്ചത്. ജ്യേഷ്ഠനൊപ്പം നീന്തൽ പരിശീലനത്തിനായി പോയതായിരുന്നു. നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒട്ടേറെ കുട്ടികളാണ് വെള്ളത്തിൽ വീണ് മരിക്കുന്നത്. കൂട്ടം കൂടി ഒഴുക്കുള്ള സ്ഥലങ്ങളിൽ കുളിക്കാനിറങ്ങുന്നവരാണ് അധികവും. ഒറ്റപ്പെട്ട വെള്ളച്ചാട്ടങ്ങളിലേയ്ക്ക് ഇറങ്ങുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. പലപ്പോഴും അശ്രദ്ധയാണ് അപകടം വിളിച്ചുവരുത്തുക.