സലാർ എത്തുന്നു, ഇത് കെ ജി എഫിനും മുകളിൽ; ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്

ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയാണ് പൃഥ്വി എത്തുന്നത്. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ്

0
594

കെ ജി എഫ്, പ്രശാന്ത് നീൽ എന്നീ പേരുകൾ തന്നെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് ധാരാളമാണ്. സലാർ എത്തുമ്പോൾ വാനോളമാണ് പ്രതീക്ഷ. ഇത് ശരിവയ്ക്കുകയാണ് ഇപ്പോൾ സെൻസർ ബോർഡും. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചരിക്കുന്നത്.

രണ്ട് മണിക്കൂറും 55 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് വയലൻസ് രംഗങ്ങള്‍ നിരവധി ഉള്ളതുകൊണ്ടാകാം എന്നാണ് പ്രേക്ഷകരുടെ നിഗമനം. കേരളത്തിലാകട്ടെ പൃഥ്വിരാജും പ്രഭാസ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം പ്രത്യേകതയും ആരാധകരിൽ ആവേസം നിറയ്ക്കുന്നു.

ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയാണ് പൃഥ്വി എത്തുന്നത്. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഡിസംബര്‍ 22നാണ് സലാർ ഇന്ത്യയിൽ റിലീസാകുന്നത്. ഒ ടി ടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നും നെറ്റ്‍ഫ്ലിക്സിലാണ് പിന്നീട് ചിത്രം കാണാനാകുക എന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു.