നടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

കടബാധ്യത തീർക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കിയാണ് ലക്ഷ്മിക വീണ്ടും കടൽ കടന്നത്. പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തിൽ തട്ടിയെടുത്തു.

0
184

കൊച്ചി: ലക്ഷ്മികയുടെ മടക്കയാത്രയ്ക്കായി കാത്തിരിക്കുകയാണ് പ്രിയപ്പെട്ടവർ. അവസാനമായി ഒരുനോക്കു കാണാൻ ആ അച്ഛനും അമ്മയും ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന് അറിയില്ല. ഷാർജയിൽ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികൾ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുമെന്ന് സൂചന.

ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ പോലീസ് നടപടികൾ പൂർത്തിയാക്കാനായിട്ടില്ല. തിങ്കളാഴ്ച പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാനാണ് ശ്രമം. ഷാർജയിലെ അൽകാസ്മിയ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.

ഷാർജയിൽ ഒരു സ്വകാര്യ ബാങ്കിലായിരുന്നു ലക്ഷ്മിക സജീവൻ ജോലി ചെയ്തിരുന്നത്. അവിടെ കൂട്ടുകാരിക്കൊപ്പമായിരുന്നു താമസം. രാവിലെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കൂട്ടുകാരി തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

കടബാധ്യത തീർക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കിയാണ് ലക്ഷ്മിക വീണ്ടും കടൽ കടന്നത്. പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തിൽ തട്ടിയെടുത്തു. ഒന്നു പൊട്ടിക്കരയാൻ പോലും ത്രാണിയില്ലാതെ, വീടിന്റെ വരാന്തയിൽ തളർന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ ഒപ്പമിരിക്കുകയാണ് പ്രിയപ്പെട്ടവർ.

2021 ഏപ്രിലിൽ ആണ് ‘കാക്ക’ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. സമൂഹത്തിന്റെ പെ 3 തുധാരകൾക്കപ്പുറം നിന്ന് കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയാണ് മുന്നേറിയത്.

യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക, ചെറിയ വേഷങ്ങൾ ചെയ്ത് കയ്യടി നേടിയിരുന്നു.