കാനം രാജേന്ദ്രന് വിടനൽകാൻ രാഷ്ട്രീയ കേരളം; സംസ്കാരം 1 1-ന്

രാവിലെ 7.30 ഓടെ മൃതദേഹം വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചു. 11 മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.

0
156

കോട്ടയം: കാനം രാജേന്ദ്രന് വിടനൽകാൻ ഒരുങ്ങി രാഷ്ട്രീയ കേരളം. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കു കാണാൻ ഇപ്പോഴും ആയിരങ്ങൾ എത്തുകയാണ്. രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചു. 11 മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്കാരചടങ്ങിൽ പങ്കെടുക്കും. ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പങ്കുവെച്ചത്.

1978-ൽ സി പി ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്. 2006-ൽ എ ഐ ടി യു സിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2012 ൽ സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായി. 2015 മാർച്ച് 2ന് സി പി ഐ സംസ്ഥാന സെക്രട്ടറിയായി. 1982 മുതൽ 91 വരെ വാഴൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. അങ്ങനെ പതിറ്റാണ്ടുകൾ നീണ്ട ജനസേവനത്തിന് തിരശീല വീഴുകയാണ്.