മികച്ച വിജയം നേടി കാതൽ; മൂന്നാമാഴ്‍ചയിലും നൂറിലധികം തിയറ്ററുകളിൽ പ്രദര്‍ശനം

കേരളത്തില്‍ മമ്മൂട്ടിയുടെ കാതല്‍ 9.7 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്.

0
195

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചഭിനയിച്ച കാതല്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ നിറയെ. മമ്മൂട്ടിയുടെ ഇതുവരെയുള്ള സിനിമ ജീവിതത്തിൽ നിന്നും വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രമായാണ് മമ്മൂട്ടി കാതൽ സിനിമയിൽ എത്തുന്നത്. അതുതന്നെയാണ് സിനിമ മറ്റുള്ളവയിൽ നിന്നും കൂടുതൽ വ്യത്യസ്ഥമാകാൻ കാരണവും. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയുടെ സംവിധാനം ജിയോ ബേബിയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രമുഖരടക്കം നിരവധി പേരാണ് സിനിമയെ അഭിനന്ദിച്ച് രം​ഗത്ത് വന്നതും.

മികച്ച വിജയം നേടിയ ചിത്രം കളക്ഷനിലും ഞെട്ടിക്കുകയാണ്. കേരളത്തില്‍ മമ്മൂട്ടിയുടെ കാതല്‍ 9.7 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വാരാന്ത്യം ആകുമ്പോഴേക്കും കാതല്‍ 10 കോടി രൂപയില്‍ അധികം കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടും എന്നത് ചെറിയ ക്യാൻവാസില്‍ എത്തിയ ചിത്രമായത് കണക്കിലെടുക്കുമ്പോള്‍ വമ്പൻ വിജയമാണ്.മൂന്നാമാഴ്‍ചയും മമ്മൂട്ടിയുടെ കാതല്‍ കേരള തിയറ്റുകളില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശിപ്പിക്കുന്ന എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു നേട്ടം. തിയറ്റര്‍ പട്ടിക മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്. മൂന്നാമാഴ്‍ചയിലും മമ്മൂട്ടിയുടെ കാതല്‍ നൂറിലധികം തിയറ്ററുകളിലാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനകരമായ ഒരു നേട്ടവുമാണ്. കര്‍ണാടകയിലും തമിഴ്‍നാട്ടിലുമൊക്കെ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് അര്‍ഹിക്കുന്ന സ്വീകാര്യത ലഭിച്ചു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണ് കാതൽ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആയിരുന്നു മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം.