അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം! ഒളിച്ചോടി രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ തെക്കു കിഴക്കൻ ഏഷ്യൻ പര്യടനത്തെ കോണ്‍ഗ്രസിനകത്തുള്ളവരും പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ കക്ഷികളും ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

0
212

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക യാത്രകൾ റദ്ദാക്കിയതായി റിപ്പോർട്ട്. ഇന്തൊനീഷ്യ, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച മുതലാണ് യാത്ര നിശ്ചയിച്ചിരുന്നത്. ഇപ്പോൾ അപ്രതീക്ഷിത കാരണങ്ങളാൽ യാത്ര ദ്ദാക്കിയെന്നാണ് വിവരം. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിനു ശേഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മുഖ്യകക്ഷിയായ കോൺഗ്രസിന് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേരിട്ട വൻ തോല്‍വിക്കു പിന്നാലെയാണ് പര്യടനം റദ്ദാക്കിയത്. തോൽവിക്കു പിന്നാലെ, രാഹുൽ ഗാന്ധിയുടെ തെക്കു കിഴക്കൻ ഏഷ്യൻ പര്യടനത്തെ കോണ്‍ഗ്രസിനകത്തുള്ളവരും പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ കക്ഷികളും ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 4ന് ആരംഭിച്ചതിനാൽ രാഹുൽ ഇവിടെത്തന്നെ ഉണ്ടാകണമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിരുന്നു. മഹുവ മൊയ്ത്രയ്ക്ക് എതിരെ ഭരണകക്ഷിയായ ബി ജെ പി പ്രതിനിധികൾ നടത്തുന്ന ആക്രമണങ്ങളിൽ പോലും ശക്തമായി പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. ഈ ഘട്ടത്തിൽ രാജ്യത്തിൻറെ വിവിധ കോണുകളിൽ നിന്ന് ഐ എൻ സിക്കെതിരെ വിമർശനങ്ങൾ ഉയരുന്നു. ഇതിനു പിന്നാലെയാണ് പര്യടനം റദ്ദാക്കിയത്.