തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ എക്കാലവും അടയാളപ്പെടുത്താൻ പറ്റുന്ന കരിയർ ഗ്രാഫുള്ള നടിയാണ് നയൻതാര.കൈനിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ഇന്ന് നയൻതാര ഉള്ളത്. സൂപ്പർസ്റ്റാർ സിനിമകൾ ഒന്നിന് പിറകെ ഒന്നായി നടിക്ക് വന്ന് കൊണ്ടിരിക്കുകയാണ്. സിനിമകളിൽ ചിലത് പരാജയപ്പെടുന്നുണ്ടെങ്കിലും നടിയുടെ താരമൂല്യത്തെ ഇതൊന്നും ബാധിക്കുന്നില്ല. നയൻതാരെ പോലെ കരിയർ പ്ലാൻ ചെയ്ത് മുന്നോട്ട് പോയ നടിമാർ വിരളമാണ്. നടിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്. എന്നാൽ സിനിമാ രംഗത്തെ താരത്തിളക്കത്തിനൊപ്പം നയൻതാര പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുണ്ട്. വിവാഹം ചെയ്തതിന് ശേഷം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ചെരുപ്പ് അഴിച്ച് വെച്ചില്ലെന്ന പരാതി, മറ്റൊരു ക്ഷേത്ര ദർശനത്തിനിടെ ചുറ്റും കൂടിയ ആരാധകരോട് ദേഷ്യപ്പെട്ട സംഭവം തുടങ്ങിയവയല്ലൊം ഇതിന് ഉദാഹരണമാണ്.നടി എന്ത് ചെയ്താലും പെട്ടെന്ന് അത് വിവാദമായി മാറുന്നത് പതിവാണ്. ഒന്നും ചെയ്യാതെ വെറുതെ വീട്ടിലിരുന്നാലും എന്തെങ്കിലും വിവാദം തന്നെ തേടി വരുമെന്നാണ് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞത്.
ഇപ്പോഴിതാ പുതിയൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് നയൻതാര. ചെന്നെെയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിത ബാധിതരായ ജനങ്ങൾക്ക് സഹായമെത്തിച്ചതായിരുന്നു നയൻതാര. സാനിറ്ററി നാപ്കിനുകളും വെള്ളവും ഭക്ഷണവുമാണ് നടി എത്തിച്ചത്. എന്നാൽ തന്റെ പുതിയ നാപ്കിൻ കമ്പനിയായ ഫെമി 9 ന്റെ പരസ്യത്തിനായാണ് നയൻതാര ഈ അവസരം ഉപയോഗിച്ചെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സഹായമെത്തിച്ചിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവാദം ഉടലെടുത്തത്. ഇതേക്കുറിച്ചുള്ള വിശദ വിവരം പങ്കുവെച്ചിരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. നയൻതാര ചെയ്തത് ശരിയായില്ലെന്ന് ഇദ്ദേഹം പറയുന്നു. നയൻതാരയുടെ ഫോട്ടോയുള്ള ഒരു വാൻ എത്തി. അവരുടെ ബ്രാൻഡിന്റെ സാനിറ്ററി നാപ്കിനുകൾ നൽകി. വാനിനുള്ളിൽ നയൻതാര ഉണ്ടെന്ന് കരുതി പലരും ചുറ്റും കൂടിയിരിന്നു. ആളുകളെ വരിയിൽ നിർത്തി നാപ്കിനുകൾ നൽകി, ക്യാമറയ്ക്ക് മുന്നിൽ പ്രൊഡക്ടിന്റെ പേര് പറയിപ്പിച്ചു. ഭക്ഷണവും വെള്ളവും കിട്ടാത്ത ആളുകളോട് സ്വന്തം ബ്രാൻഡിന്റെ പ്രൊഡക്ടുകൾ കൊടുത്ത് പ്രാെഡകിന്റെ പേര് പറയൂ, നയൻതാരയുടെ പേര് പറയൂ, നയൻതാരയ്ക്ക് ജയ് വിളിക്കൂ എന്ന് ആവശ്യപ്പെടുകയാണുണ്ടായത്. ഇത് ആരുടെ ഐഡിയ ആണെന്ന് അറിയില്ല. എങ്ങനെയുള്ള മനസിനാണ് ഇത് സാധിക്കുക. സഹായം ചെയ്തത് നല്ല കാര്യമാണ് പക്ഷെ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നവരെ വെച്ച് സ്വന്തം പ്രാെഡക്ട് മാർക്കറ്റ് ചെയ്യരുതായിരുന്നെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.
സുഹൃത്തുക്കൾ പറഞ്ഞത് പ്രകാരം വാനിൽ നയൻതാരയുടെ പോസ്റ്റർ കണ്ട് ഓടിക്കൂടിയവരിൽ പകുതി പേരുടെയും മുഖം മാറി. ചിലർ നാപ്കിനുകൾ വാങ്ങിയില്ല. അഭിമാനം എല്ലാവർക്കുമുണ്ട്. ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നയാളാണ് നയൻതാര. അവരുടെ പ്രൊഡക്ട് ഇത്തരമൊരു സ്ഥലത്ത് പോയി പ്രൊമോട്ട് ചെയ്യേണ്ട കാര്യമില്ലെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. അതേസമയം നയൻതാരയെ അനുകൂലിക്കുന്നവരുമുണ്ട്. മറ്റ് പല താരങ്ങളും ചെയ്യാത്ത സഹായമാണ് നയൻതാര ചെയ്തത്. ബ്രാൻഡ് അവരുടെ വീഡിയോ പങ്കുവെച്ചതിൽ തെറ്റില്ലെന്നുമാാണ് ആരാധകരുടെ വാദം. അതേസമയം വിമർശനങ്ങളൊന്നും നടി കാര്യമാക്കാറില്ല. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞാൽ പൊതുവേദികളിലൊന്നും കാണാത്ത നയൻതാര തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കുകയാണ്