സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, യുവതി ആത്മഹത്യ ചെയ്ത കേസിൽ നടൻ ജ​ഗദീഷ് പ്രതാപ് ഭണ്ഠാരി അറസ്റ്റിൽ

നവംബർ 29നാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കാണുന്നത്. നവംബർ 27ന് ജ​ഗദീഷ് യുവതിയും മറ്റൊരാളുമൊത്തുള്ള ചിത്രങ്ങൾ പകർത്തുകയും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

0
379

ഹൈദരാബാദ്: യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ നടൻ ജ​ഗദീഷ് പ്രതാപ് ഭണ്ഠാരി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സെക്ഷൻ 306 പ്രകാരം പഞ്ച​ഗുട്ട പൊലീസാണ് ജ​ഗദീഷിനെ അറസ്റ്റ് ചെയ്തത്.

യുവതിയും നടനും ലിവ് ഇൻ ബന്ധത്തിലായിരുന്നു. ജ​ഗദീഷിന്റെ ഉപദ്രവവും ഭീഷണിയും കാരണമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കാട്ടി യുവതിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.

നവംബർ 29നാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കാണുന്നത്. നവംബർ 27ന് ജ​ഗദീഷ് യുവതിയും മറ്റൊരാളുമൊത്തുള്ള ചിത്രങ്ങൾ പകർത്തുകയും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഭീഷണിയെത്തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തത്. മരിച്ച യുവതി തെന്നിന്ത്യൻ സിനിമകളിലെ ജൂനിയർ ആർട്ടിസ്റ്റാണ്. അല്ലു അർജുന്റെ പുഷ്പ എന്ന ചിത്രത്തിലൂടെയാണ് ജ​ഗദീഷ് ശ്രദ്ധിക്കപ്പെടുന്നത്.