കാനം ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ച നേതാവ്: മന്ത്രി മുഹമ്മദ്‌ റിയാസ് 

ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആകെ കനത്ത നഷ്ടമാണ് കാനത്തിൻ്റെ വിയോഗം. സഖാക്കളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു.

0
160

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു. ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ച നേതൃത്വമാണ് കാനം രാജേന്ദ്രൻ്റെത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച നേതാവാണ് അദ്ദേഹം.

വിദ്യാർത്ഥി യുവജന സംഘടനാ നേതാവ്, തൊഴിലാളി സംഘടന നേതാവ്, നിയമസഭാ അംഗം തുടങ്ങി വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആകെ കനത്ത നഷ്ടമാണ് കാനത്തിൻ്റെ വിയോഗം. സഖാക്കളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു.