കാനം രാജേന്ദ്രന്റെ സംസ്ക്കാരം ഞായറാഴ്ച

ഉച്ചയ്ക്ക് രണ്ടു മണി വരെ പട്ടം സിപിഐ ഓഫിസിൽ പൊതുദർശനത്തിനുവയ്ക്കും. പിന്നീട് വിലാപയാത്രയായി സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുവരും.

0
212

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്ക്കാരം ഞായറാഴ്ച. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ മൃതദേഹം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

തുടർന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ പട്ടം സിപിഐ ഓഫിസിൽ പൊതുദർശനത്തിനുവയ്ക്കും. പിന്നീട് വിലാപയാത്രയായി സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുവരും.

ഞായറാഴ്ച രാവിലെ 11 മണിയോടെ കാനത്തെ വീട്ടുവളപ്പിലാണ് സംസ്കാരം.