ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

അടുത്തിടെയാണ് തന്റെ പ്രണയം മാളവിക ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുന്നത്.

0
2332

ചക്കിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ജയറാം – പാർവതി താരദമ്പതികളുടെ മകളും നടിയുമാണ് ചക്കി എന്ന വിളിപ്പേരുള്ള മാളവിക. ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു  ചടങ്ങുകള്‍. അടുത്തിടെയാണ് തന്റെ പ്രണയം മാളവിക ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുന്നത്.

 

View this post on Instagram

 

A post shared by Kochi Raaj (@kochiraaj)

ഏകദേശം ഒരു മാസം മുൻപാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. മോഡൽ താരിണി കലിംഗരായരാണ് കാളിദാസിന്റെ ജീവിതപങ്കാളി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള ആളാണ്.

 

View this post on Instagram

 

A post shared by Kochi Raaj (@kochiraaj)

കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വിഡിയോയിൽ കാണാം.