മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ; ജനുവരി 4 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു

വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മറ്റപ്പള്ളി മലയിൽ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചു.

0
153

എറണാകുളം: നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ജനുവരി 4 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര മാർഗരേഖ പാലിച്ചാണോ മണലെടുപ്പിന് അനുമതി നൽകിയതെന്നതടക്കം വ്യക്തമാക്കി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാത്രമെ മണ്ണെടുപ്പിന് അനുമതി നൽകേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ കഴിയുകയെന്നും കോടതി വ്യക്തമാക്കി. വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മറ്റപ്പള്ളി മലയിൽ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചു.

പ‌ഞ്ചായത്ത് പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നിവരടക്കമുള്ളവർ നൽകിയ ഹർജിയിൽ ഡിവിഷൻ ബ‌ഞ്ചിന്‍റെതാണ് നടപടി. കേന്ദ്ര മാർഗരേഖ പാലിച്ചല്ല മണ്ണെടുപ്പെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. മണ്ണെടുപ്പിന് പോലീസ് സുരക്ഷ നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടികാട്ടി കരാറുകാരൻ പോലീസിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയെങ്കിലും സുരക്ഷ നൽകാനുള്ള ഉത്തരവും കോടതി സ്റ്റേ ചെയ്തു.