‘ പറക്കാൻ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാൻ താല്പര്യപ്പെടുന്നില്ല, അതുകൊണ്ട് സ്നേഹത്തോടെ പിരിയുന്നു ‘ ; വിവാഹ മോചനത്തെക്കുറിച്ച് ഫിറോസ്

ഒരു പരിധിയിൽ കൂടുതൽ പറക്കാൻ എനിക്ക് അനുവദിക്കാൻ കഴിയില്ല. ഇതുവരെ എന്റെ പരിധിക്കുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യമൊക്കെ ഞാൻ നൽകിയിട്ടുണ്ട്.

0
881

ബിഗ് ബോസ് സീസണ്‍ 3 ലൂടെ ഏറെ ശ്രദ്ദിക്കപ്പെട്ട മത്സരാത്ഥികളായിരുന്നു താരദമ്പതികളായ ഫിറോസും സജ്‌നയും.ഷോയുടെ ചരിത്രത്തില്‍ ആദ്യമായാണ് അന്ന് ദമ്പതികള്‍ മത്സരിക്കാനെത്തിയത്. ഭാര്യഭര്‍ത്താക്കന്‍മാരായ ഫിറോസും സജ്‌നയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഷോയിലേക്ക് എത്തിയത് . ഒരു മത്സരാര്‍ത്ഥിയായാണ് ബിഗ് ബോസ് ഇവരെ പരിഗണിച്ചിരുന്നത്. ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും ഷോയുടെ പാതിയിൽ വെച്ച് രണ്ടാളും പുറത്തായി. ശേഷം വളരെ ആരോഗ്യപരമായ രീതിയിൽ തന്നെ ഇരുവരും സോഷ്യൽ മീഡിയയിൽ തമാശ പരിപാടികളും പ്രങ്കും അവതരിപ്പിച്ച് സജീവമായി നിൽകുകയായിരുന്നു. ഇതിടയിലായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും വേർപിരിയുന്നു എന്ന വാർത്ത പുറത്ത് വന്നത്. ഒരു അഭിമുഖത്തിൽ സജ്ന തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങൾ വേർപിരിയാൻ കാരണം മൂന്നാമതൊരാൾ അല്ലെന്നും യോജിച്ച് പോകാൻ പറ്റാത്ത പല കാര്യങ്ങളും രണ്ടുപേർക്കുമിടയിൽ ഉണ്ടായതിനാലാണ് ഡിവോഴ്സിലേക്ക് നീങ്ങിയതെന്നും രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണെന്നുമാണ് സജ്‌ന വ്യക്തമാക്കിയത്.

എന്നാൽ അതിനുപിന്നാലെ ഇപ്പോഴിതാ ആദ്യമായി വിവാഹമോചനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫിറോസ് ഖാൻ. . ജാങ്കോ സ്‌പേസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിരിയാം എന്ന് തീരുമാനിക്കാനുണ്ടായ കാരണത്തെ കുറിച്ച് ഫിറോസ് മനസുതുറന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, പത്ത് വർഷത്തെ ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയാണ്. അവൾക്ക് ഞാൻ എന്താണെന്ന് അറിയാം. എനിക്കും അവൾ എന്താണെന്ന് അറിയാം. അവളൊരു കുട്ടിത്തമുള്ള കുട്ടിയാണ്. ഒരു പൂമ്പാറ്റയായി പറന്നുനടക്കാൻ അവൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ ആ സ്‌പേസ് നൽകുന്നതിന് തനിക്ക് പരിമിതിയുണ്ട് എന്നുമാണ് ഫിറോസ് പറയുന്നത്.

അത് തന്റെ കുഴപ്പമാണ്. അവളുടെ ആഗ്രഹം ഒരു തെറ്റല്ല, ഒരു പരിധി കഴിഞ്ഞാൽ അപകടമാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. അത് എന്റെ കുറവായിരിക്കാം, പക്ഷെ ഞാൻ അങ്ങനെയാണ് പഠിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരിധിയിൽ കൂടുതൽ പറക്കാൻ എനിക്ക് അനുവദിക്കാൻ കഴിയില്ല. ഇതുവരെ എന്റെ പരിധിക്കുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യമൊക്കെ ഞാൻ നൽകിയിട്ടുണ്ട്. എന്നാൽ അങ്ങനെ പറക്കാൻ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാൻ താൻ താല്പര്യപ്പെടുന്നില്ലെന്നും. അതുകൊണ്ട് ആ സ്നേഹത്തോടെ തന്നെ ഞങ്ങൾ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് ഫിറോസ് പറയുന്നത്. അതേസമയം, അവൾ ഇപ്പോൾ സന്തോഷത്തോടെയാണ് ഇരിക്കുന്നത് എന്നും താരം പറയുന്നു.

അതാണ് താനും ആഗ്രഹിക്കുന്നത്. അതുപോലെ ചിലയിടങ്ങളിൽ നമ്മൾ തോറ്റ് കൊടുക്കുന്നതാണ് നല്ലത്. അതിന് ഒരു വിജയത്തിന്റെ സുഖമുണ്ട്. ഞാൻ തോറ്റവനാണ് എന്നല്ല. അദ്ദേഹം പറഞ്ഞത് ഞാൻ അംഗീകരിച്ചു, അതിന് സമ്മതിച്ചു. അതാണ് ഞാൻ ഉദേശിച്ചത്. അദ്ദേഹത്തിന് നല്ലത് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പത്ത് വർഷമെന്ന് പറയുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ്. അത്രയും നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ആളാണ് സജ്ന എന്നും ഫിറോസ് പറയുന്നു. അതേസമയം വിവാഹമോചനവാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കും ഫിറോസ് മറുപടി നൽകി.

‘ഞങ്ങൾ തമ്മിൽ യാതൊരു ഈഗോ ക്ലാഷും ഇല്ല. വിവാഹശേഷമാണ് അവൾ ഈ ഫീൽഡിലേക്ക് വരുന്നത്. കരിയറിൽ ഞാൻ അവളെ വളർത്തി എടുക്കുകയായിരുന്നില്ലേ അവിടെ ഈഗോ ക്ലാഷിന്റെ ആവശ്യമില്ല. ലൈംഗികജീവിതത്തിന്റെ കാര്യത്തിൽ ആണെങ്കിൽ അതിലും നൂറ് ശതമാനം ഹാപ്പി ആയിരുന്നു. അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക,ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് വിവാഹമോചനം എന്നത് പലരുടെയും ധാരണയാണ്. അതല്ലാത്ത കാരണങ്ങൾ കൊണ്ടും ആളുകൾ വേർപിരിയാം. അത് ഓരോരുത്തരുടെയും ജീവിത സാഹചര്യമാണ് എന്നും ഫിറോസ് പറഞ്ഞു. എന്തായാലും സജ്നയ്ക്ക് പിന്നാലെ ഫിറോസും വിവാഹ മോചന വാർത്തകളിൽ വ്യക്തത വരുത്തി വന്നതിനാൽ ഇവരെക്കുറിച്ചുള്ള ആരാധകരുടെ കൺഫ്യൂഷൻ ഏതാണ്ട് കുറഞ്ഞ മട്ടാണ്.