തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം

തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്

0
321

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം . തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. ചെങ്കൽപേട്ടിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രതയും വിജയപുരയിൽ റിക്ടർ സ്കെയിലിൽ 3.1 തീവ്രതയും രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിൽ വെള്ളിയാഴ്ച രാവിലെ 7.39 നാണ് ഭൂചലനം ഉണ്ടായത്.

കർണാടകയിൽ രാവിലെ 6.52 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ 3.1 തീവ്രതയിലുള്ള ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല