നവകേരള സദസ്സിൽ 
പങ്കെടുത്ത് ബി ജെ പി നേതാക്കളും

നിയമസഭാ തിരഞ്ഞെടുപ്പിൽ നസീർ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നുള്ള ബി ജെ പി സ്ഥാനാർഥിയായിരുന്നു.

0
217

കൊച്ചി: നവകേരളസദസ്സിന്റെ ഭാഗമായി അങ്കമാലിയിലെ മുഖ്യമന്ത്രിയുടെ പ്രഭാതയോഗത്തിൽ പങ്കെടുത്ത് ബി ജെ പി നേതാക്കളും. ബി ജെ പി മുൻ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷമോർച്ച ദേശീയ എക്സിക്യൂട്ടീവ്‌ അംഗവുമായിരുന്ന എ കെ നസീർ, ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രി ഒ രാജഗോപാലിന്റെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗവുമായ പി ആർ കെ മേനോൻ എന്നിവരാണ് എറണാകുളത്തെ വിവിധ പ്രഭാത യോഗങ്ങളിൽ പങ്കെടുത്തത്.

നസീർ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നുള്ള ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ പാർടി നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു നസീർ.

ആലുവ പറമ്പയം സ്വദേശിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ പ്രവർത്തനങ്ങളിൽ സജീവമല്ല.

കൂടാതെ ബി ജെ പി നേതാവ്‌ ഒ രാജഗോപാലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന പി ആർ കെ മേനോൻ ആലുവയിലെ നവകേരളസദസ്സിൽ പങ്കെടുത്തു.
ഇതിനുപുറമേ വിവിധ കെ പി സി സി സെക്രട്ടറി ആയിരുന്ന എ വി ഗോപിനാഥ്, വനിതാ ലീഗ് നേതാവ് എം സി സുബൈദ എന്നിവർ പാലക്കാട്ടും ലീഗ് നേതാവ് എൻ എ അബൂബക്കർ കാസർകോട്ടും എം എസ് എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷരീഫ് തുറയൂർ വടകരയിലും പ്രഭാത യോഗങ്ങളിലും നവ കേരള സദസിലും പങ്കെടുത്തു.