യു എസിലെ  യൂണിവേഴ്സിറ്റി ക്യാംപസില്‍ വെടിവയ്പ്; 3 മരണം, നിരവധിപ്പേർക്ക് പരുക്ക് 

കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരാൾ അക്രമ സംഘത്തിൽ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു.

0
613

ലാസ് വേഗസ്:  യു എസിലെ യൂണിവേഴ്സിറ്റിയിൽ അപ്രതീക്ഷിത വെടിവെപ്പ്. യു എസ് യൂണിവേഴ്സിറ്റി ഓഫ് ലാസ് വേഗസ് ക്യാംപസിലാണ് സംഭവം. വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിടും.

മരിച്ചവരിൽ ഒരാൾ അക്രമി സംഘത്തിൽ നിന്നുള്ളതാണെന്നും പൊലീസ് സംശയിക്കുന്നു. എന്നാൽ ഇതുവരെ മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്യാമ്പസിനുള്ളിൽ നേടിയെടുക്കാൻ ഉണ്ടായ സാഹചര്യമോ അക്രമികൾ ആരാണ് എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മലയാളികൾ അടക്കം ഒട്ടനവധി ഇന്ത്യൻ വിദ്യാർത്ഥികൾ യു എസിലെ പല ക്യാമ്പസുകളിലായി ഉണ്ട്. അതുകൊണ്ടുതന്നെ ഈ സംഭവം ഞെട്ടിപ്പിക്കുന്നതാണ്.