സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത് 1200 രൂപ

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,040 രൂപയായി

0
376

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,040 രൂപയായി. സ്വര്‍ണം ഗ്രാമിന് 5755 രൂപയെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 1200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും കുറഞ്ഞിരുന്നു.

അതേസമയം, ഡിസംബര്‍ നാലിനാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നത്. 47080 രൂപയായിരുന്നു സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണവില. പിന്നീട് സ്വര്‍ണവില താഴുകയായിരുന്നു. രാജ്യാന്തര വിപണയിയില്‍ ട്രോയ് ഔണ്‍സിന് 2025 ഡോളറിലുമാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.