സ്ത്രീധനം ചോദിക്കുന്നവരോട് ‘താൻ പോടോ’ എന്ന് പെൺകുട്ടികൾ പറയണം: മുഖ്യമന്ത്രി

സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0
112

അങ്കമാലി: സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുപറയുന്നവരോട് താൻ പോടോ എന്നു പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാ​ഗം രണ്ടാംവർഷ പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.