വാരിക്കോരി ‘എ പ്ലസ് ‘എന്ന വിമർശനം വ്യക്തിപരം, സർക്കാരിന്‍റെ നയമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

സർക്കാരിന്‍റെ നയമോ അഭിപ്രായമോ അല്ല താൻ പറഞ്ഞത്. ചോദ്യ പേപ്പർ തയ്യാറാക്കാനുള്ള യോഗത്തിൽ ചർച്ചക്കായി പറഞ്ഞ അഭിപ്രായം മാത്രമാണത്.

0
152

തിരുവനന്തപുരം: വാരിക്കോരി എ പ്ലസ് എന്ന വിമർശനം തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വിശദീകരിച്ചു .സർക്കാരിന്‍റെ നയമോ അഭിപ്രായമോ അല്ല താൻ പറഞ്ഞത്. ചോദ്യ പേപ്പർ തയ്യാറാക്കാനുള്ള യോഗത്തിൽ ചർച്ചക്കായി പറഞ്ഞ അഭിപ്രായം മാത്രമാണത്.സർക്കാർ നയത്തെയോ മൂല്യ നിർണ്ണായ രീതിയേയോ തരം താഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരാമര്‍ശം വലിയ വിവാദമാവുകയും വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്ത സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണവുമായി എത്തിയത്. അതേസമയം, പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞ പരാമർശത്തെ മന്ത്രി വി.ശിവൻകുട്ടി തള്ളിരുന്നു. മൂല്യ നിര്‍ണ്ണയത്തിൽ അടക്കം നിലവിലെ സമീപനത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.പൊതുവിദ്യാസ ഡയറക്ടറെ തള്ളി എസ്എഫ്ഐ യും രംഗത്തെത്തിയിരുന്നു.