പ്രൈമറി അധ്യാപക ഒഴിവ്: അംഗപരിമിതർക്ക് അപേക്ഷിക്കാം 

ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 11 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

0
322

തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായുള്ള സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒഴിവ്. കാഴ്ച പരിമിതിയുള്ളവർക്കായും കേൾവിക്കുറവുള്ളവർക്കും ഓരോ തസ്തികകളാണ് ഒഴിവുള്ളത്.

എസ് എസ്  എൽ സി,  റ്റി റ്റി സി അല്ലെങ്കിൽ ഡി എഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതാ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. വയ 18 വയസിനും 40-നും ഇടയിലുള്ളവർക്കാണ് അവസരം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 11 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.