ആരോഗ്യവകുപ്പിന്റെ പേരില്‍ നിയമന തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തത്

0
184

ആരോഗ്യവകുപ്പിന്റെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ. കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തത് .സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ അരവിന്ദ് വെട്ടിക്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ചിങ്ങോലി സ്വദേശിനിയില്‍ നിന്ന് 50,000 രൂപ തട്ടിയെടുത്ത കേസിലാണ് അരവിന്ദ് അറസ്റ്റിലായത്.ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചു. സെക്ഷന്‍ ഓഫീസര്‍ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവ് നല്‍കി. സമാനമായി നിരവധി പേരില്‍ നിന്ന് ഇയാൾ പണം തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു.