മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ചെറുകഥ പുരസ്‌കാരം നൗഷാദ് പെരുമാതുറക്ക്

പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ കഥാമത്സരത്തില്‍ നിന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

0
206

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ചെറുകഥ പുരസ്‌കാരം നൗഷാദ് പെരുമാതുറയുടെ റമദാന്‍ എന്ന ചെറുകഥക്ക്. പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ കഥാമത്സരത്തില്‍ നിന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം സിബിന്‍ ഹരിദാസിനാണ്.

ഡിസംബര്‍ 10 ന് വൈകുന്നേരം മൂന്നിന് നടക്കുന്ന പുസ്തകോത്സവ സമാപന സമ്മേളനത്തില്‍ നോവലിസ്റ്റ് വി ജെ ജെയിംസ് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ എന്‍ നന്ദകുമാറും ജനറല്‍ സെക്രട്ടറി ഇ എം ഹരിദാസും പറഞ്ഞു. സമ്മേളനം പായിപ്ര രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി ജെ ജെയിംസില്‍ നിന്ന് സ്വീകരിച്ച് എഴുത്തുകാരന്‍ ടി കെ ശങ്കരനാരായണന്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും.