കോട്ടയ്ക്കൽ നഗരസഭ ലീഗിന് നഷ്ടമായി; ഭരണം പിടിച്ചെടുത്ത് എൽ ഡി എഫ്

മുഹ്സിന പൂവൻമഠത്തിൽ പുതിയ ചെയർപേഴ്സൺ

0
369

മലപ്പുറം: കോട്ടയ്ക്കൽ നഗരസഭയിൽ മുസ്ലിംലീഗിന് തിരിച്ചടി. പുതിയ ചെയർപേഴ്സണായി നടന്ന തെരഞ്ഞെടുപ്പിൽ ലീ​ഗ് സ്ഥാനാർഥി ഡോ. ഹനീഷ പരാജയപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ലീഗ് വിമതയായ മുഹ്സിന പൂവൻമഠത്തിലാണ് പുതിയ ചെയർപേഴ്സൺ. 13 വോട്ടുകൾക്കെതിരെ 15 വോട്ടുകൾ നേടിയായിരുന്നു മുഹ്സിനയുടെ വിജയം. വോട്ടെടുപ്പിൽ ആറ് ലീ​ഗ് വിമതർ ഇവരെ പിന്തുണച്ചു.

മുസ്ലീംലീഗിലെ പ്രശ്നങ്ങൾ കാരണം ചെയർമാനും വെെസ് ചെയർമാനും രാജിവെച്ചിരുന്നു. തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് മുഹ്സിന വിജയിച്ചത്. 30 അംഗ കൗൺസിലിൽ ഒരാൾ രാജിവെയ്ക്കുകയും ഒരാൾ അയോഗ്യയാക്കപ്പെടുകയും ചെയ്തതോടെ 28 പേരാണുള്ളത്. 2 ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.