ചെന്നൈ: തമിഴ്‌നാട്ടും ആന്ധ്രപ്രദേശിലും തുടരുന്ന ചുഴലിക്കാറ്റും മഴക്കെടുതിയും വിലയിരുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സംസ്ഥാനത്ത് നിലവിലുള്ള പ്രകൃതി ദുരന്തങ്ങളെ മറികടക്കാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും2015-ലെ വെള്ളപ്പൊക്കത്തേക്കാള്‍ വളരെ കുറവ് നാശനഷ്ടം മാത്രമേ ഇപ്പോള്‍ സംഭവിച്ചിട്ടുളളൂ എന്നും അദ്ദേഹം വ്യക്തമാക്കി. മിഗ്ജാമ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ തമിഴ്‌നാട് തീരത്ത് മഴയ്ക്കും ശമനമുണ്ട്. എന്നാല്‍ ഇപ്പോഴും വൈദ്യുതിപോലും ലഭ്യമല്ല.
‘മിഷോങ് ചുഴലിക്കാറ്റില്‍ പെയ്ത മഴ 2015 ലെ മഴയെ വച്ച് നോക്കുമ്പോള്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ താരതമ്യേന കുറവാണ്. 2015 ലെ വെള്ളപ്പൊക്കവും ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് വെള്ളം തുറന്നുവിടലുമാണ് അന്നത്തെ വെള്ളപ്പൊക്കത്തിന് കാരണം.’- എട്ട് വര്‍ഷം മുമ്പുണ്ടായ മൈക്കൗങ്ങ് ചുഴലിക്കാറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ താരതമ്യപ്പെടുത്തി സ്റ്റാലിന്‍ പറഞ്ഞു.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. അവയെല്ലാം ഈ ഘട്ടത്തെ അതിജീവിക്കാന്‍ സഹായിക്കുന്നതുമാണ്. നഗരത്തിലെ വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചെന്നൈയിലെ ജനങ്ങള്‍ ബോട്ട് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്.
മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ചെന്നൈ വിമാനത്താവളം വീണ്ടും തുറക്കുകയും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെത്തുര്‍ന്ന് പെയ്ത കനത്തമഴയില്‍ ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. ചെന്നൈ ന?ഗരത്തില്‍ വൈദ്യുതി ബന്ധവും, ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും തടസ്സപ്പെട്ടു. 10 ജില്ലകളില്‍ നേരിയ ഇടിമിന്നലോടുകൂടി മിതമായ മഴ ലഭിക്കുമെന്ന് ചെന്നൈയിലെ റീജിയന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ആര്‍എംസി) മുന്നറിയിപ്പ് നല്‍കുന്നു.