ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു

വിദ്യാഭ്യാസ മേഖലയിലെ റിപ്പോര്‍ട്ടിങ്ങില്‍ മികവ് തെളിയിച്ച അദ്ദേഹം ജനറല്‍ റിപ്പോര്‍ട്ടിങ്ങിലും ശ്രദ്ധനേടി. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

0
163

തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

വിദ്യാഭ്യാസ മേഖലയിലെ റിപ്പോര്‍ട്ടിങ്ങില്‍ മികവ് തെളിയിച്ച അദ്ദേഹം ജനറല്‍ റിപ്പോര്‍ട്ടിങ്ങിലും ശ്രദ്ധനേടി. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998ല്‍ ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തിയ പ്രദീപ് കൊച്ചി, കോട്ടയം, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട് ബ്യൂറോകളിലും സെന്‍ട്രല്‍ ഡെസ്‌കിലും പ്രവര്‍ത്തിച്ചു.

കണ്ണൂര്‍ ശ്രീകണ്ഠാപുരം എരുവശേരി ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടില്‍ പരേതനായ വേലപ്പന്‍നായരുടെയും ലീലാമണിയുടെയും മകനാണ്.

ഭാര്യ: പി കെ സിന്ധുമോള്‍ (ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് അധ്യാപിക). മകള്‍: അനാമിക (വിദ്യാര്‍ത്ഥിനി, കെഎന്‍എം ഗവ. കോളേജ് കാഞ്ഞിരംകുളം തിരുവനന്തപുരം), സഹോദരങ്ങള്‍: പ്രദീഷ്, പ്രമീള.