മുഖ്യമന്ത്രിയാകാൻ കന്നിപെണ്ണായ കനകയെ വിവാഹം ചെയ്തു; ആരും അറിയാത്ത വിവാഹ കഥ പറഞ്ഞ് ബയൽവാൻ രം​ഗനാഥൻ

മുഖ്യമന്ത്രിയാകാൻ വേണ്ടി വർഷങ്ങൾക്ക് മുമ്പ് എൻ.ടി രാമറാവു കന്നിപ്പെണ്ണായ കനകയെ രഹസ്യ വിവാഹം ചെയ്തുവെന്നാണ് ബയൽവാൻ രം​ഗനാഥൻ പറയുന്നത്. അതിനെല്ലം ചുക്കാൻ പിടിച്ചത് കനകയുടെ അമ്മ ദേവികയാണെന്നും ബയൽവാൻ രം​ഗനാഥൻ പറയുന്നു.

0
6963

സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചയാകുന്ന നടിയാണ് കനക. അഭിനയ രംഗത്ത് നിന്ന് പിൻവാങ്ങിയിട്ട് വർഷങ്ങളായെങ്കിലും കനകയെ മറക്കാൻ പ്രേക്ഷകർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മോഹന്‍ലാല്‍,മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ ചുരുങ്ങിയ കാലയളവില്‍ കനകയ്ക്കായി. മികച്ച അഭിനയവും സൗന്ദര്യവും താരത്തിന് ഒരുപാട് നല്ല സിനിമകളിലേക്ക് അവസരം സമ്മാനിച്ചു. 1989 ലാണ് താരം സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഗോഡ്ഫാദറിലൂടെയാണ് കനക മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചത്. കനകയുടെ സിനിമ ജീവിതത്തിന് തിരശ്ശീല വീണത് അപ്രതീക്ഷിതമായി ആയിരുന്നു. ഈ മഴ തേന്‍ മഴ എന്ന ചിത്രമായിരുന്നു താരത്തിന്റെ അവസാന ചിത്രം. പിന്നെ ഏറെ വര്‍ഷങ്ങള്‍ കനകയെക്കുറിച്ച് ആരും കേട്ടില്ല.

പിന്നെ ഈ മുഖം ആരാധകര്‍ കാണുന്നത് തന്റെ മരണവാര്‍ത്ത നിഷേധിച്ച് കനക തന്നെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആയിരുന്നു. അന്ന് അവിടെ കണ്ടത് പഴയ കനകയെ അല്ലായിരുന്നു. തന്റെ അമ്മയുടെ മരണവും അച്ചനുമായുള്ള പ്രശ്നവും കനകയെ ഒരുപാട് മാറ്റിക്കളഞ്ഞിരുന്നു. പിന്നെ അങ്ങോട് ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ കനകയുടെ ജീവതത്തിലേക്ക് മാധ്യമങ്ങളും പേക്ഷകരും എത്തി നോക്കാൻ തുടങ്ങി. അങ്ങനെ കനകയുടെ ജീവിതത്തിലെ ചില സംഭവങ്ങളൊക്കെ പുറം ലോകം അറിയാൻ തുടക്കി . ഇതിനിടയിൽ നടി കനകയുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി എന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അച്ഛനുമായുള്ള നടിയുടെ സ്വത്ത് തർക്കങ്ങൾ അവസാനിച്ചുവെന്നും കനക ഇപ്പോൾ സന്തോഷ വതിയാണെന്നും കനകയെ നേരിട്ട് കണ്ട നടി കുട്ടി പത്മിനിയാണ് ഈ വിവരം പുറത്ത് അറിയിച്ചത്. കനകയ്ക്കൊപ്പമുള്ള ഫോട്ടോയും ഇവർ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സിനിമാ നിരൂപകനും നടനുമായ ബയൽവാൻ രം​ഗനാഥൻ നടിയുമായി ബന്ധപ്പെട്ട് അധികം ആർക്കും അറിയാത്ത ചില കഥകൾ കൂടി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയാകാൻ വേണ്ടി വർഷങ്ങൾക്ക് മുമ്പ് എൻ.ടി രാമറാവു കന്നിപ്പെണ്ണായ കനകയെ രഹസ്യ വിവാഹം ചെയ്തുവെന്നാണ് ബയൽവാൻ രം​ഗനാഥൻ പറയുന്നത്. അതിനെല്ലം ചുക്കാൻ പിടിച്ചത് കനകയുടെ അമ്മ ദേവികയാണെന്നും ബയൽവാൻ രം​ഗനാഥൻ പറയുന്നു. തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറും പിൽക്കാലത്ത് രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ജൂനിയർ എൻടിആറിന്റെ മുത്തച്ഛനായ എൻ.ടി രാമറാവു. എംജിആറാണ് എൻടിആറിൽ മുഖ്യമന്ത്രിയാകാനുള്ള ആ​ഗ്രഹം പാകിയത്. മുഖ്യമന്ത്രിയാകണമെന്ന ആ​ഗ്രഹം വളർന്നതോടെ കേരളത്തിലെ ഒരു ജോത്സ്യനെ വിളിച്ച് എൻടിആർ ഉപദേശം തേടി രം​ഗനാഥൻ പറയുന്നു. നിങ്ങൾ ആന്ധ്ര മുഖ്യമന്ത്രിയാകും പക്ഷെ ചില പ്രത്യേകതകൾ നിറഞ്ഞ നക്ഷത്രത്തിൽ പിറന്ന ഒരു കന്നിപെണ്ണിനെ വിവാ​ഹം ചെയ്യണം എന്ന് ജോത്സ്യൻ നിർദേശിച്ചു.

അങ്ങനൊരു പെണ്ണിനെ എൻടിആർ അന്വേഷിച്ച് കൊണ്ടിരിക്കുമ്പോഴാണ് ദേവിക താരത്തോട് സംസാരിക്കുന്നത്. 23 പടങ്ങളിൽ ദേവികയും എൻടിആറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജോത്സ്യൻ പറഞ്ഞ പ്രത്യേകതകൾ എൻടിആർ ദേവികയോട് പറഞ്ഞു. അപ്പോഴാണ് തന്റെ മകൾ കനകയുടെ നക്ഷത്രവും ജോത്സ്യൻ നിർേദശിച്ച നക്ഷത്രവും ഒന്നാണെന്ന് ദേവികയ്ക്ക് മനസിലായത്.’ ‘അങ്ങനെ ദേവികയുടെ സമ്മതത്തോടെ എൻടിആർ കനകയെ രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നുവെന്നുമാണ് രം​ഗനാഥൻ പറയുന്നത് . വെറുമൊരു ചടങ്ങിന് വേണ്ടിയാണ് ആ വിവാഹം നടന്നത്. അല്ലാതെ ഇരുവരും തമ്മിൽ ഭാര്യഭർതൃബന്ധമൊന്നും ഉണ്ടായിരുന്നില്ല. ആ വിവാഹത്തിന്റെ പേരിൽ എൻടിആർ ദേവികയ്ക്ക് പണം നൽകിയെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല ആ വിവാഹം കനകയെ മാനസീകമായി ഒരുപാട് വിഷമിപ്പിച്ചുവെന്നും’ ബയൽവാൻ രം​ഗനാഥൻ പറയുന്നു.