ലെെഫ്മിഷന് കേന്ദ്രം സഹായം നിഷേധിക്കുമ്പോള്‍ പ്രതിപക്ഷം മൗനം പാലിക്കുന്നു; മുഖ്യമന്ത്രി

പാവങ്ങള്‍ക്ക് നല്‍കിയ വീടുകള്‍ക്കു മുന്നില്‍ തങ്ങള്‍ പറയുന്ന പേര് പ്രദര്‍ശിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം

0
1167

തൃശൂര്‍: ലെെഫ്മിഷന് കേന്ദ്രം സഹായം നിഷേധിക്കുമ്പോള്‍ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ വടക്കാഞ്ചേരിയിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍ വഴി നിര്‍മിച്ച വീടുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യം വെച്ചിട്ടില്ല. എന്നാല്‍ പാവങ്ങള്‍ക്ക് നല്‍കിയ വീടുകള്‍ക്കു മുന്നില്‍ തങ്ങള്‍ പറയുന്ന പേര് പ്രദര്‍ശിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ഇതിനെതിരെ ഒരക്ഷരം സംസാരിക്കാന്‍ കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

വീട് സ്വപ്നം കണ്ടു കഴിഞ്ഞവര്‍ക്ക് വീട് നല്‍കാന്‍ തുടങ്ങിയ പദ്ധതിയെ ബിജെപിക്ക് ഒപ്പം നിന്ന് ഇല്ലാതാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.