കോൺഗ്രസിന് കനത്ത തിരിച്ചടി; രാജസ്ഥാനും ഛത്തിസ്ഗഡും ‘കൈ’ വിട്ടു

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും അധികാരം ഉറപ്പിച്ച് ബിജെപി. എക്സിറ്റ് പോളുകളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി ഛത്തീസ്ഗഡില്‍ ബിജെപിയുടെ നേട്ടം. തെലങ്കാന മാത്രം കോണ്‍ഗ്രസിന് ആശ്വാസ വിജയം.

0
256

ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. രാജസ്ഥാൻ, ചത്തിസ്ഗഡ് എന്നിവിടങ്ങളിൽ ഭരണം നഷ്ടമായി. ഈ രണ്ട് സംസ്ഥാനങ്ങളും ബി ജെ പി പിടിച്ചെടുത്തു.

രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ഭരണം പിടിച്ചെടുത്ത ബി ജെ പി മധ്യപ്രദേശില്‍ അധികാരികവിജയമാണ് നേടിയത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മധ്യപ്രദേശ് ഭരണം ബി ജെ പി നിലനിര്‍ത്തിയത്. മധ്യപ്രദേശിലെ ഏഴില്‍ ആറ് മേഖലകളിലും ബി ജെ പി നേട്ടം കൊയ്തു.

രാജസ്ഥാനില്‍ തുടര്‍ഭരണം നേടാമെന്ന അശോക് ഗെലോട്ടിന്‍റെ  അമിത ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയേറ്റു. കോൺഗ്രസിലെ തമ്മിൽ തല്ലും മൃദുഹിന്ദുത്വവും കോൺഗ്രസിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി.

ജയം നേടേണ്ട നിര്‍ണായക മേഖലകളിലെ പരാജയം നുണഞ്ഞതാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ഭരണ നഷ്ടത്തിന് കാരണമായത്. എക്സിറ്റ് പോളുകളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി ഛത്തീസ്ഗഡില്‍ ബി ജെ പിയുടെ നേട്ടം. തെലങ്കാന മാത്രം കോണ്‍ഗ്രസിന് ആശ്വാസ വിജയം.

തെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ.

മധ്യപ്രദേശ്

ബി ജെ പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം.

ആകെ സീറ്റ്- 230
ബി ജെ പി- 167.
കോൺഗ്രസ്- 62.

രാജസ്ഥാൻ

ആകെ സീറ്റ്- 199
ബി ജെ പി – 116.
കോൺഗ്രസ് – 68.

ഛത്തിസ്ഗഡ്

ആകെ സീറ്റ്- 90.
ബി ജെ പി- 55.
കോൺഗ്രസ്- 33.

തെലങ്കാന
ആകെ സീറ്റ്- 119.
കോൺഗ്രസ്- 63.
ബി ആർ എസ്- 39.
ബി ജെ പി- 10.