എറണാകുളം പറവൂരിൽ വന്‍ മയക്കു മരുന്ന് വേട്ട

70 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പൊലീസ് കണ്ടെടുത്തത്.

0
138

ഒരു കിലോഗ്രാം എം ഡി എം എയുമായി രണ്ടു പേർ പൊലീസ് പിടിയിൽ. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ്
പിടിയിലായത്.

സിനിമാ ഷൂട്ടിങ്ങിനായി വാടകയ്ക്ക് വീടെടുത്തായിരുന്നു മയക്കുമരുന്ന് ഇടപാട്. പാർക്ക് ചെയ്ത കാറിൽ നിന്നുമാണ് എ ഡി എം എ പിടികൂടിയത്. ശേഖരത്തിന് 70 കോടി രൂപ വിപണി മൂല്യം ഉണ്ടന്ന് പറയപ്പെടുന്നു. രഹസ്യ വിവരത്തെ തുടർന്ന് പറവൂർ പൊലീസാണ് പരിശോധന നടത്തിയത്.