ന്യൂ ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളില്‍ ബി ജെ പി ലീഡ്. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ബി ജെ പി മുന്നേറ്റം. ഛത്തീസ്ഗഢില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തോട് അടുത്തിരിക്കുകയയാണ്.
ഇതിനിടെ വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപേയാഗിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
രാജസ്ഥാനിലും ഛത്തിസ്ഗഢിലും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജസ്ഥാനില്‍ 113 സീറ്റില്‍ ബിജെപിയാണ് മുന്നേറുന്നത്. 71 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ഛത്തീസ്ഗഡില്‍ 54 സീറ്റില്‍ ബിജെപി മുന്നേറുമ്പോള്‍ 34 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. മധ്യപ്രദേശില്‍ 159 സീറ്റുകളുമായി വലിയ കുതിപ്പാണ് ബിജെപി നടത്തുന്നത്.
കോണ്‍ഗ്രസ് 68 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. തെലങ്കാനയില്‍ 65 സീറ്റുകളിലെ മുന്നേറ്റവുമായി കോണ്‍ഗ്രസ് ഏറെക്കുറെ ഭരണം ഉറപ്പിച്ചു. 39 സീറ്റുകളിലാണ് നിലവില്‍ ബിആര്‍എസിന്റെ മുന്നേറ്റം.