പത്തുവര്‍ഷം പിന്നിട്ടോ? ആധാര്‍ പുതുക്കാന്‍ വൈകരുത്

പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ തുടങ്ങി ആവശ്യമുള്ളതെല്ലാം ഈ ഘട്ടത്തില്‍ തിരുത്താൻ സാധിക്കും. 10 വര്‍ഷം പിന്നിട്ട എല്ലാ ആധാര്‍ കാര്‍ഡ് ഉടമകളും കാര്‍ഡ് പുതുക്കണം.

0
707

ആധാര്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും ആളുകളില്‍ സംശയങ്ങള്‍ ബാക്കിയാണ്. 10 വര്‍ഷം പിന്നിട്ട എല്ലാ ആധാര്‍ കാര്‍ഡ് ഉടമകളും കാര്‍ഡ് പുതുക്കണം. കാര്‍ഡില്‍ എന്തെങ്കിലും തിരിത്തലുകള്‍ ആവശ്യമാണെങ്കില്‍ അവ തിരുത്തുന്നതിനുള്ള അവസരംകൂടിയാണ് ഇത്. ഡിസംബര്‍ 14 വരെയാണ് കാര്‍ഡ് സൗജന്യമായി പുതുക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തീയതി. ഇതിന് ശേഷം ഫീസ് ഈടാക്കും.

പഴയ ആധാര്‍ കാര്‍ഡില്‍ പലരുടേയും ജനനത്തീയതി നല്‍കിയിട്ടില്ല. പകരം വര്‍ഷം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റിടങ്ങളില്‍ ആധാര്‍ രേഖയായി നല്‍കുമ്പോഴാണ് ജനനത്തീയതിയിലെ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുക. പ്രായമായവരുടെ പെന്‍ഷന്‍ മുതലായവയില്‍ പ്രായം തെളിയിക്കുന്നതിന് ആധാര്‍ തെളിവായി നല്‍കുന്നവരെല്ലാം ആധാര്‍ പുതുക്കണം.

പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ തുടങ്ങി ആവശ്യമുള്ളതെല്ലാം ഈ ഘട്ടത്തില്‍ തിരുത്താൻ സാധിക്കും. തിരുത്തലുകള്‍ ആവശ്യമില്ലാത്ത കാര്‍ഡ് ഉടമകള്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്.

അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലൂടെയോ https://uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ ആധാറില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്.