എം.ബി.ബി.എസ് ബിരുദദാന ചടങ്ങിനു പിന്നാലെ പാമ്പുകടിയേറ്റു; തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

ബിരുദദാന ചടങ്ങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

0
2575

എം.ബി.ബി.എസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകത്തിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന അദിത്ത് ബാലകൃഷ്ണൻ(21) ആണ് മരിച്ചത്. ബിരുദദാന ചടങ്ങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തുവച്ചാണ് അദിത്തിന് പാമ്പുകടിയേറ്റതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് മനസിലാക്കാതെ താമസസ്ഥലത്തേക്ക് പോയി. ഒപ്പം അമ്മയും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം ബാത്ത് റൂമില്‍ കയറിയ അദിത്ത് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ചാണ് കാലില്‍ പാമ്പുകടിയേറ്റ അടയാളം കണ്ടെത്തിയത്.