ജലജീവൻ മിഷൻ പദ്ധതി; 328 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ജലജീവൻ മിഷൻ പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു

0
167

ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . ഇതോടെ രണ്ടുവർഷത്തിൽ പദ്ധതിക്ക്‌ സംസ്ഥാനം നൽകിയത്‌ 2824 കോടി രൂപയാണ്‌ . കഴിഞ്ഞവർഷം പദ്ധതിയ്ക്കായി 1616 കോടി രൂപയും നൽകിയിരുന്നു . അതുകൂടാതെ ഈ വർഷം രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു.

ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ്‌ ചുമതല വാട്ടർ അതോറിറ്റിക്കാണ്‌.