ഫ്രീ വൈഫൈ ഉപയോഗിക്കാറുണ്ടോ? പണം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി പൊലീസ്

പണം നഷ്ടമായാല്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കണം. ഇതിനായി 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യാം.

0
193

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കുന്ന വൈഫൈ ഉപയോഗി്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. മൊബൈല്‍ ഫോണുകളിലെ നെറ്റുവര്‍ക്കുകള്‍ തകരാര്‍ സംഭവിക്കുമ്പോള്‍ അത്യാവശ്യ ഘട്ടത്തിലെ പണമിടപാടുകള്‍ക്കായി വൈഫൈ കണ്ട് ചെയ്യുന്നവരാണ് അധികവും. എന്നാല്‍ ഇത് ദുരുപയോഗചെയ്യപ്പെടാം എന്നാണ് അറിയിപ്പ്.

യു പി ഐ, നെറ്റ് ബാങ്കിങ് സേവനങ്ങള്‍ക്ക് പാസ്വേഡ് ഉപയോഗിക്കുമെങ്കിലും പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് എളുപ്പത്തില്‍ ഇത്തരം ഡാറ്റകള്‍ ചേര്‍ത്താന്‍ സാധിക്കും. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോണ്‍ നമ്പരുകള്‍, ഫോട്ടോകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണം. ഇത്തരത്തില്‍ പണം നഷ്ടമായാല്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കണം. ഇതിനായി 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യണം. നഷ്ടമായവിവരം ഒരു മണിക്കൂറിനകം അറിയിച്ചാല്‍ പണം തിരികെപ്പിടിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഒട്ടേറെ ആളുകളാണ് ഇപ്പോള്‍ ലോണ്‍ ആപ്പുകള്‍ക്ക് പിന്നാലെ പോയി ചതിക്കുഴിയില്‍പ്പെടുന്നത്. സുരക്ഷിതമല്ലാത്ത ഒരിടത്തും ബാങ്ക് വിവരങ്ങളും രേഖകളോ കൈമാറരുതെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം എസ് എം എസ്, ഇ-മെയില്‍ സന്ദേസങ്ങളോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.