മിന്നു മണി തയ്യാറാണ്; ഇംഗ്ലണ്ട്, ഓസീസ് പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

നിലവില്‍ ഇന്ത്യന്‍ വനിത എ ടീമിന്റെ ക്യാപ്റ്റന്‍കൂടിയാണ് മിന്നു മണി.

0
1146

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരങ്ങളിലേയ്ക്കുള്ള വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബി സി സി ഐ. ടീമില്‍ മിന്നുമണി ഇടം പിടിച്ചത് മലയാളികള്‍ക്ക് അഭിമാന വാര്‍ത്തയാണ്. നിലവില്‍ ഇന്ത്യന്‍ വനിത എ ടീമിന്റെ ക്യാപ്റ്റന്‍കൂടിയാണ് മിന്നു മണി.

ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും എതിരായ ഓരോ ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെയും ബി സി സി ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും തന്നെയാണ് ഈ ടീമുകളെ നയിക്കുന്നതും.

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), യസ്തിക ഭാട്ട്യ (വിക്കറ്റ് കീപ്പര്‍), ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്കാ പാട്ടില്‍, മിന്നു മണി, മന്നത് കശ്യപ്, സൈക ഇഷ്ഖ്, പൂജ വസ്ത്രകര്‍, രേണുക സിംഗ് താക്കൂര്‍, തിദാസ് സദ്ദു, കനിക അഹൂജ എന്നിവരാണ് ട്വന്റി 20 ടീമംഗങ്ങള്‍.

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 2023 ഡിസംബര്‍ 14 മുതല്‍ 17 വരെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. ഡിസംബര്‍ 21 മുതല്‍ 24 വരെ വാംഖഡെയിലാണ് ഓസീസിന് എതിരായാ ടെസ്റ്റ് മത്സരം. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് ഇരു ടെസ്റ്റുകളും തുടങ്ങുക.