പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; പതിനൊന്നുകാരന് ദാരുണാന്ത്യം

ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം നടന്നത്.

0
339

എറണാകുളം : മൂവാറ്റുപ്പുഴ പേഴക്കാപ്പിള്ളിയില്‍ അതിഥി തൊഴിലാളിയുടെ മകന്‍ ഷോക്കേറ്റു മരിച്ചു. 11വയസുകാരനായ റാബുല്‍ ഹുസൈനാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം നടക്കുന്നത്. ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം നടന്നത്.

റാബുലിന്‍റെ സഹോദരനും പരിക്കേറ്റിരുന്നു. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു ഇരുവർക്കും. തുടര്‍ന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എങ്കിലും 11വയസുകാരായ റാബുലിനെ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലതെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.