കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീർണ്ണമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ; പ്രതികളെ ഉടൻ പിടികൂടുമെന്നും മന്ത്രി

പ്രതികൾ ഇതുവരേയും കേരളം വിട്ടിട്ടില്ല. പ്രതികളെ ഉടൻ പിടികൂടുമെന്നും മന്ത്രി പ്രതികരിച്ചു.

0
153

പാലക്കാട്: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീർണ്ണമാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. അതുകൊണ്ടാണ് പ്രതികളിലേക്ക് എത്താൻ വൈകുന്നതെന്നും മന്ത്രി പറ‍ഞ്ഞു. പ്രതികൾ ഇതുവരേയും കേരളം വിട്ടിട്ടില്ല. പ്രതികളെ ഉടൻ പിടികൂടുമെന്നും മന്ത്രി പ്രതികരിച്ചു. നവകേരള സദസിന് പാലക്കാടെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണമുണ്ടായത്.

അതേസമയം, കേസിൽ നിലവിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

കുട്ടിയെ കടത്തിയ ദിവസം പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണൊ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.