കണ്ണൂർ വിസി ചുമതല പ്രൊഫസർ ബിജോയ് നന്ദന്; തീരുമാനം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റേത്

ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

0
2287

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദൻ. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇന്ന് തന്നെ പുതിയ വിസി ആയി ബിജോയ് നന്ദൻ ചുമതലയേൽക്കുമെന്നാണ് വിവരം. അതേസമയം, സർക്കാരുമായി ആലോചിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.