ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില; പവന് വില 46,000 ത്തിന് മുകളിൽ

ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്

0
289

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 46000 കടന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസ്ഥാനത്തെ സ്വർണവില. ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് വില എത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ വില കുറഞ്ഞെങ്കിലും ഇന്ന് 160 രൂപ ഉയുകയായിരുന്നു.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വർണവില കുത്തനെ ഉയരണാനുള്ള കാരണം. ചൈനയിൽ പുതിയ വൈറസ് പടരുന്നുവെന്നുമുള്ള വാർത്തയും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി