പുത്തൻ നേട്ടം സ്വന്തമാക്കി കാന്താര; സിൽവർ പീക്കോക്ക് അവാർഡ് ‘കാന്താരയ്ക്ക്’

ഐഎഫ്‌എഫ്‌ഐയിൽ സിൽവർ പീക്കോക്ക് അവാർഡ് കാന്താരയ്ക്ക് .കന്നഡ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു അവാർഡ് ലഭിക്കുന്നത്.

0
253

ഇന്ത്യയൊട്ടാകെയുള്ള സിനിമ പ്രേ​ക്ഷകരെ ആവേശം കൊള്ളിച്ച ഒരു കന്നഡ സിനിമയായിരുന്നു കാന്താര. പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന ചിതം ​ഗംഭീര വിജയം തന്നെയാണ് നേടിയത് . 2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ‘കാന്താര’ രാജ്യത്ത് മാത്രമല്ല ആഗോളതലത്തിലും തരംഗമായിരുന്നു.ഋഷഭ് ഷെട്ടിയായിരുന്നു സിനിമയുടെ നടനും സംവിധായകനും എല്ലാം . ഋഷഭ് ഷെട്ടിയുടെ അസാമാന്യ പ്രകടനവും ആ അലർച്ചയും ആയിരുന്നു കാന്താരയുടെ ഹൈലൈറ്റ്. നിലവിൽ ചിത്രത്തിന്റെ പ്രീക്വൽ അണിയറയിൽ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാന്താര. ഗോവയിൽ നടന്ന ഐഎഫ്‌എഫ്‌ഐയിൽ സിൽവർ പീക്കോക്ക് അവാർഡ് കാന്താരയ്ക്ക് ലഭിച്ചു. കന്നഡ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു അവാർഡ് ലഭിക്കുന്നത്. പേർഷ്യൻ സിനിമയായ ‘എൻഡ്‌ലെസ് ബോർഡേഴ്‌സിന്’ ആണ് രജത മയൂര പുരസ്കാരം. നടനും ചിത്രത്തിന്റെ സംവിധായകനും കൂടിയായ ഋഷഭ് ഷെട്ടി പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാര സന്തോഷം നിർമാതാക്കളായ ഹോബാലെ ഫിലിം​സ് പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ‘കാന്താര ചാപ്റ്റർ 1’ അടുത്ത മാസം ആദ്യവാരം ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് വിവരം. ഇതിനോട് അനുബന്ധിച്ച് രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഏഴ് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കാന്താര എന്ന സിനിമയിൽ കണ്ട കാഴ്ചയ്ക്ക് മുൻപ് എന്ത് നടന്നു എന്നുള്ളതാണ് പുതു ചിത്രത്തിലൂടെ പ്രേക്ഷകർ ഇനി കാണാൻ പോകുന്നത്.