സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില; പവന് 46,000 കടന്നു

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. പവന് 46,480 രൂപയായി

0
204

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ 600 രൂപയാണ് ഇന്ന് കൂടിയത്.
ഇതോടെ പവന് 46,480 രൂപയായി. ഗ്രാമിന് എഴുപത്തിയഞ്ച് രൂപകൂടി. 5,810 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

പവന് 45,920 രൂപയായിരുന്നു നിലവിലെ റെക്കോര്‍ഡ്. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് 46,480 രൂപയിലെത്തിയത്. ഇതിന്റെ കൂടെ പണിക്കൂലിയും ജി എസ് ടിയും കൂടി വരുമ്പോള്‍ ഒരു പവൻ വാങ്ങണമെങ്കില്‍ അരലക്ഷത്തിലധികം കൊടുക്കേണ്ടി വരും. ഇന്നലെ പവന് 45,880ലും ഗ്രാമിന് 5,735 രൂപയ്ക്കുമായിരുന്നു വ്യാപാരം നടന്നത്.

അതേസമയം ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വര്‍ണത്തിന് 656 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ 50,704 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 82 രൂപ കൂടി 6,338 ആയി ഉയര്‍ന്നു. പതിനെട്ട് കാരറ്റിന് 496 രൂപ കൂടി. പവന് 38,032 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.