കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസ്; ഗോകുലം ​ഗോപാലനെ ഇഡി ചോദ്യം ചെയ്തു

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസിൽ വ്യവസായിയായ ​ഗോകുലം ​ഗോപാലനെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്തു.

0
303

തൃശൂർ: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസിൽ വ്യവസായിയായ ​ഗോകുലം ​ഗോപാലനെ ഇഡി ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് ​ഗോകുലം ​ഗോപാലനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത് . നാല് കോടിയുടെ ഇടപാടിലാണ് നടപടി. ചോദ്യം ചെയ്യൽ ഉച്ചകഴിഞ്ഞും നീണ്ടിരുന്നു. എന്നാൽ കസ്റ്റമറുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയാനാണ് തന്നെ വിളിപ്പിച്ചതെന്ന് ഗോകുലം ​ഗോപാലൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നേരത്തെ ഡെയ്ലി ഡെപ്പോസിറ്റ് സ്കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഇഡി രേഖകൾ ഹാജരാക്കാൻ ആദ്യം ആവശ്യപ്പെട്ടത്. തുടർച്ചയായി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും അത് ഹാജരാക്കിയിരുന്നില്ല.അതിന്റെ പശ്ചാത്തലത്തിലാണ് സമൻസ് അയച്ച് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്.