മികച്ച പ്രേക്ഷക സ്വീകാര്യത നേടി കാതൽ; ചിത്രം ഹൃദയം തകര്‍ക്കുന്നതാണെന്ന് അന്നാ ബെൻ .

മമ്മൂട്ടിയുടെ കാതൽ സിനിമയ്ക്ക് മികച്ച പ്രതികരണം. മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും എന്ന് അന്നാ ബെൻ .

0
316

മമ്മൂട്ടിയുടെ പുതിയ ചിത്രമായ കാതൽ ദി കോർ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മൂന്നോട്ട് കുതിക്കുകയാണ്. ഇതുവരെയുള്ള ഒരു അഭിനയ ജീവിതത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ മമ്മൂട്ടിയെ അഭിനന്ദിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രം​ഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിന് സംസ്ഥാനത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ യുവ നടിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അന്നാ ബെനും കാതലിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും എന്നാണ് അന്നാ ബെൻ കുറിച്ചിരിക്കുന്നത്. തന്റെ പാഷനോട് സത്യസന്ധനായ സൂപ്പര്‍ താരമാണ് അദ്ദേഹം. എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നയാള്‍. ഇത്തരത്തില്‍ സൂക്ഷ്‍മവും വേറിട്ടതുമായ ഒരു കഥാപാത്രത്തോട് നീതിപുലര്‍ത്തിയതിന് അങ്ങേയറ്റം ആദരവാണ് സര്‍. ഇത് ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നു ജിയോ ബോബി, ഇങ്ങനെ ഹൃദയത്തില്‍ ബാക്കിയാകുന്ന ഒരു സിനിമയ്‍ക്ക് അഭിനന്ദനം. ഓമനയെ പതര്‍ച്ചകളില്ലാതെ മികവോടെ അവതരിപ്പിച്ച താരമായ ജ്യോതിക. അങ്ങനെ കാതലിലെ ഓരോ താരങ്ങളെ കുറിച്ചും അഭിപ്രായപ്പെടാം, എനിക്ക് വാക്കുകള്‍ കിട്ടാതെ വരുന്നു എന്നുമാണ് അന്ന ബെൻ കുറിച്ചിരിക്കുന്നത്.

ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും കാതലിന് ഉണ്ട്. വൻ ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് ചിത്രം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വരും ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നേടും എന്ന് ഉറപ്പാണ്.